വിധി കേൾക്കാൻ വിസ്മയയ്ക്ക് നൽകിയ കാറിൽ അച്ഛൻ, മകളുടെ ആ ത്മാവ് കാറിലുണ്ടെന്ന് ത്രിവിക്രമൻ നായർ.

എല്ലാമെല്ലാമായിരുന്ന മകൾക്ക് നീതി കിട്ടും വരെയുള്ള കാത്തിരിപ്പിലായിരുന്നു ഒരച്ഛനും അമ്മയും അടങ്ങുന്ന കുടുംബം.കേരള മനസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കു റ്റക്കാരനെന്ന് കോടതി. വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിൽ.വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമൻ നായർ നടത്തിയത്.

ഈ വാഹനം വാങ്ങാൻ മകളുമൊത്താണ് പോയതെന്നും അവൾ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു. ത്രിവിക്രമൻ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമൻ നായർ വാഹനം ഓടിക്കുമ്പോൾ ബന്ധു പിൻസീറ്റിലാണിരിക്കുന്നത്. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്‍മയ ആ ത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്നാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. സ്ത്രീധന പീഡനവും ആ ത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കു റ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.

കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞു.കരളുരുകി തീർത്ത 11 മാസങ്ങൾക്കു ശേഷംവരുന്ന വിധി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു വിസ്മയയുടെ കുടുംബം. മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന സഹോദരൻ വിജിത്ത് കുറച്ചു ദിവസം മുൻപാണ് അവധി കഴിഞ്ഞ് തിരികെ കയറിയത്.വീട്ടിലെ വെളിച്ചം കെട്ടു പോയ ശേഷം ഇന്നേവരെ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ താടി എടുത്തിട്ടില്ല. മകൾ ഒപ്പമുണ്ടായിരുന്ന കാലത്തെ പഴയ രൂപത്തിൽ നിന്ന് ഇക്കാലത്തിനിടെ അദ്ദേഹം ഏറെ മാറി.പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയെന്ന് പ്രോസിക്യൂഷന്‍. പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി.

സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.ഈ വിധി സമൂഹത്തിന് വേണ്ടിയാണ്. സ്തീധനം ആവശ്യപ്പെട്ട് ആരെങ്കിലും വന്നാല്‍ പെണ്‍കുട്ടിയെ കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും ജോലിയും ലഭിച്ചിട്ട് മാത്രം വിവാഹം കഴിപ്പിക്കുകയെന്നും വിസ്‍മയയുടെ അച്ഛന്‍ പറഞ്ഞു. വിവാഹം രണ്ടാമത്തെ ഘടകം മാത്രമാണ്. ആദ്യം വിദ്യാഭ്യാസം, പിന്നെ ജോലി, അതുകഴിഞ്ഞുമാത്രം കല്ല്യാണം. അനുഭവം കൊണ്ടാണ് പറയുന്നത്. കോടതിക്കകത്ത് ഇരുന്ന് നീറിയത് പോലെ ഒരു അച്ഛനും വരുത്തരുതെന്നാണ് പ്രാര്‍ത്ഥനയെന്നും വിസ്‍മയയുടെ അച്ഛന്‍ പറഞ്ഞു.

Scroll to Top