മാളികപ്പുറം കണ്ടു, വളരെ ഇഷ്ടപ്പെട്ടുവെന്ന് വിഎം സുധീരന്‍

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ തിയറ്ററിൽ എത്തിയിരിക്കുകയാണ്.മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് ഉള്ളത്. സിനിമ വൈഡ് റിലീസിങ്ങിന് ഒരുങ്ങുകയാണ്. സാധാരണ ഗതിയിൽ മലയാള ചിത്രങ്ങൾക്ക്‌ ഗുജറാത്ത്, മദ്യപ്രദേശ്,ഒറീസ, തെല്ലങ്കാന പോലുള്ള സംസ്ഥാങ്ങളിൽ സ്ഥാനം ഇല്ലാത്തത് ആണ്. എന്നാൽ മാളികപ്പുറം അവിടങ്ങളിലേക്ക് റിലീസ് ചെയുവാൻ ഒരുങ്ങുകയാണ് സിനിമ നിർമാതാക്കൾ.ജനുവരി ആറാം തീയതി മുതൽ ആയിരിക്കും ചിത്രം കേരളത്തിന് പുറത്തുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.നിരവധി പേരാണ് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ചിത്രത്തെ കുറിച്ച് പങ്കുവെച്ച വാക്കുകളാണ്.ഭാര്യയ്ക്കൊപ്പം മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു. ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും വിഎം സുധീരന്‍ പറയുന്നു.അതേ സമയം മാളികപ്പുറം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തി.

സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്നത്തിന്റേത് ആണെന്നും ഉണ്ണി മുകുന്ദൻ കുറിക്കുന്നു.മാളികപ്പുറത്തിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും ഒരിക്കൽ കൂടി നന്ദി. കാണാത്തവർ ഉടൻ തന്നെ സിനിമ കാണണമെന്നും ഉണ്ണി മുകുന്ദൻ ആവശ്യപ്പെടുന്നു. വാക്കുകൾ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് താൻ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും നടൻ പറയുന്നു.

Scroll to Top